ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മൗനം

ഒരു കുന്നോളമുണ്ട് പറയാൻ... പക്ഷെ... നിൻ കരച്ചിലിനപ്പുറം ഒരു കുന്നിക്കുരുവോളം പോലും എത്തില്ല...
ഈയിടെയുള്ള പോസ്റ്റുകൾ

കയ്പ്!

പ്രണയത്തിൽ ചാലിച്ചോ- രധിമധുരമെന്നോർത്താ- ഹരിച്ചതത്രയും, നിൻ കടമയുടെ കയ്പാണെന്നറിഞ്ഞീല പെണ്ണേ ഞാൻ!

സഹനം

ഒരോ വാക്കും, ഒരോ നോക്കും, ഒരോ പ്രവൃത്തിയും, എണ്ണപ്പെട്ടുകൊണ്ടേയിരിക്കുന്നു... ഒരു പരുധിക്കപ്പുറം എണ്ണാൻ ആർക്കും താത്പര്യവുമില്ല... അതറിയുന്നവർ സ്വയം നിയന്ത്രിക്കുന്നത് ബലഹീനതായായ് കാണരുത്. 😡

ഒറ്റപ്പെടൽ

ഒരു ആൾക്കൂട്ടത്തിൽ നമുക്ക് ഒറ്റപ്പെടൽ തോന്നിത്തുടങ്ങിയാൽ മാറ്റേണ്ടത് ആൾക്കൂട്ടത്തെയല്ല, നമ്മുടെ ചിന്തകളെയാണ്...

പിണക്കം

രണ്ട് ചുണ്ടുകൾക്കിടയിലുള്ള ദൂരത്തോളം ഹ്രസ്വമത്രേ ഏതൊരു പിണക്കത്തിന്റെയും ആയുസ്സ്

നക്ഷത്രങ്ങൾ

രാത്രിയുടെ യാമങ്ങളിൽ പരസ്പരം കാണാത്ത ദൂരത്തിരുന്ന് പ്രണയം കൈമാറുന്നവർക്ക് നക്ഷത്രങ്ങളത്രേ ഹംസങ്ങൾ...

നെഞ്ചോട് ചേർത്ത്...

മഞ്ഞിൽ നനയാതെ, മഴയിൽ കുതിരാതെ, വെയിലിൽ വാടാതെ, നിന്നെ ഞാനെൻ നെഞ്ചോട് ചേർത്ത് വക്കാം, എൻ ജീവനായ്...